KUWAITMIDDLE EASTPolitics

യു.ഡി.എഫിന് ഉജ്ജ്വല വിജയം; കുവൈറ്റിൽ ആവേശമായി ഒ.ഐ.സി.സി ആഘോഷം

കുവൈറ്റ് സിറ്റി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 102 സീറ്റുകൾ നേടിയ വമ്പിച്ച വിജയം കുവൈറ്റിലെ പ്രവാസി മലയാളി സമൂഹത്തിനിടയിലും വലിയ ആവേശമായി. വിജയത്തിന്റെ സന്തോഷം പങ്കുവെക്കാൻ ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഘോഷം സംഘടിപ്പിച്ചു.
നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള അധ്യക്ഷത വഹിച്ച ചടങ്ങ് നാഷണൽ പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രസിഡന്റ് സയ്യിദ് നാസർ മഷൂർ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെയെന്നും ജനങ്ങളുടെ വലിയ പ്രതീക്ഷകൾക്ക് കരുത്ത് പകരുന്നതാകണം പുതിയ ഭരണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, നേതാക്കളായ കൃഷ്ണൻ കടലുണ്ടി, ഷോബിൻ സണ്ണി, ഷെറിൻ ബിജു, ശംഷു കുക്കു, റെജി കോരത്, ജോസഫ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. നാഷണൽ ജനറൽ സെക്രട്ടറി (സംഘടനാ ചുമതല) നിസ്സാം എം.എ സ്വാഗതവും ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും രേഖപ്പെടുത്തി.
സിദ്ദിഖ് അപ്പക്കൻ, രാമകൃഷ്ണൻ കല്ലാർ, ബൈജു പോൾ, സുബാഷ് പി നായർ എന്നീ നാഷണൽ കമ്മിറ്റി അംഗങ്ങൾക്കൊപ്പം വിവിധ ജില്ലാ പ്രസിഡന്റുമാരും പോഷക സംഘടനാ നേതാക്കളും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *