THRISSUR

കാട്ടൂരില്‍ മഹാത്മാ റോഡ് നിര്‍മാണോദ്ഘാടനം നടത്തി

കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാ റോഡ് നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം നടക്കുന്നത്.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ലത അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ ഭായ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ്. അനീഷ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രഹി ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.