താന്ന്യം ബാപ്പുജി നഗറിലെ അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഒ.ആര്. കേളു നിര്‍വഹിച്ചു
പട്ടികജാതി വികസന വകുപ്പ് നാട്ടിക നിയോജകമണ്ഡലത്തിലെ താന്ന്യം ഗ്രാമപഞ്ചായത്തിലെ ബാപ്പുജി നഗറില്‍ ഒരു കോടി രൂപ അനുവദിച്ച് പൂര്‍ത്തിയാക്കിയ അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്. കേളു നിര്‍വഹിച്ചു. ചടങ്ങില്‍ പഠനമുറി, സേഫ് പദ്ധതി, ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ താക്കോല്‍ ദാനവും മന്ത്രി നിര്‍വ്വഹിച്ചു. നഗറിലെ വീടുകളുടെ പുനരുദ്ധാരണം, പുതിയ റോഡ്, ഡ്രൈനേജ് എന്നിവയുടെ നിര്‍മ്മാണം ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കല്‍, കിണര്‍ തുടങ്ങിയ പ്രവൃത്തികളാണ് നവീകരണം പദ്ധതിയില്‍ പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ സി.സി. മുകുന്ദന് എം.എല്‍.എ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ശശിധരന് സ്വാഗതവും അന്തിക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എം.ടി. ദിജി നന്ദിയും പറഞ്ഞു. സ്റ്റേറ്റ് നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എഞ്ചിനിയര്‍ സതിദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശുഭ സുരേഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.എന്‍. സുര്‍ജിത്ത്, ഒ.എസ്. അഷറഫ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.



