THRISSUR

കര്‍ഷകച്ചന്തയുമായി പാണഞ്ചേരി കൃഷിഭവന്‍

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ഓണവിപണി കര്‍ഷകച്ചന്ത ആരംഭിച്ചു. പാണഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തിലെ ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദന്‍ നിര്‍വഹിച്ചു. പാണഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ജോജു അധ്യക്ഷത വഹിച്ചു. സെപ്റ്റംബര്‍ നാല് വരെയാണ് ഓണവിപണി കര്‍ഷക ചന്ത നടക്കുക.

ചടങ്ങിന് കൃഷി ഓഫീസര്‍ രേഷ്മ എസ്. നായര്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.ടി. ജലജന്‍, പാണഞ്ചേരി പഞ്ചായത്തിലെ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.