THRISSUR

വൃദ്ധസദനം ഉദ്ഘാടനം ചെയ്തു

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ മായന്നൂർ ഡിവിഷന് കീഴിലുള്ള കിഴക്കും മുറിയിൽ നിർമ്മിച്ച വൃദ്ധസദനം കെ. രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നത് സർക്കാരിൻ്റെ വലിയ ലക്ഷ്യമാണെന്നും
അതിലേക്കുള്ള ചവിട്ടുപടിയാണ് വൃദ്ധ സദനമെന്നും കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു.

പ്രായമായവർക്ക് സമയം ചെലവഴിക്കുന്നതിനും സൗഹൃദം പങ്കുവെക്കുന്നതിനുമായി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്കുള്ള വൃദ്ധസദനം നിർമ്മിച്ചത്. 17.53 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ചടങ്ങിൽ യു.ആർ. പ്രദീപ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷറഫ്, വൈസ് പ്രസിഡണ്ട് പി. പ്രശാന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ. അനീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആൽഫ്രഡ് സോജൻ തുടങ്ങിയവർ പങ്കെടുത്തു.