ചതയ ദിനാഘോഷം നാട്ടികയിൽ
നാട്ടിക : ചതയ ദിനാഘോഷം നാട്ടിക ശ്രീനാരായണ ഗുരുമന്ദിരത്തിൽ നടത്തി. ഗുരുവർഷം 171-ലെ ആഘോഷങ്ങളുടെ ഭാഗമായി രാവിലെ വേണുശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജ നടന്നു. തുടർന്ന് ആഘോഷ കമ്മിറ്റി പ്രസിഡണ്ട് എ.വി. സഹദേവൻ പതാക ഉയർത്തി.
മൂന്നു ഭാഗങ്ങളിലായി വാഹന പ്രചരണ ഘോഷയാത്രയും സംഘടിപ്പിച്ചു. ബൈജു കോറോത്ത്, എൻ.എ.പി. സുരേഷ് കുമാർ, സി.പി. രാമകൃഷ്ണൻ മാസ്റ്റർ, സുരേഷ് ഇയാനി, പ്രേംലാൽ, ഇ.എൻ.ആർ. സുഗതൻ, ഷീലരാജൻ തോട്ടുപുര, ടി.കെ. ദയാനന്ദൻ, ടി.ആർ. വിജയരാഘവൻ, കെ.കെ. രാജൻ, വി.ബി. പ്രേംദാസ്, ജയപ്രകാശ് വാളക്കടവിൽ, ഗോപകുമാർ സി.കെ., പി.സി. പ്രേമദാസ്, അംബിക ടീച്ചർ, യതീഷ് ഇയാനി, സി.എസ്. മണികണ്ഠൻ, സിദ്ധപ്രസാദ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.



