KUWAITMIDDLE EAST

സാൽമിയയിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ എട്ടാം ശാഖയും പത്താം ഫാർമസിയും ആരംഭിക്കുന്നു


സാൽമിയ ∙ കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ എട്ടാം ബ്രാഞ്ചായ എം.എം.സി മെഡിക്കൽ സെൻ്ററും, പത്താം ഫാർമസിയും സെപ്റ്റംബർ 19-ന് വൈകുന്നേരം 5 മണിക്ക് സാൽമിയ ബ്ലോക്ക് 3-ൽ പ്രവർത്തനം ആരംഭിക്കും. വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ, എംബസി ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ഉദ്ഘാടനം ചടങ്ങിൽ പങ്കെടുക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

  • ഡോക്ടർ കൺസൾട്ടേഷൻ വെറും 3 ദിനാർ (സെപ്റ്റംബർ 19 – ഒക്ടോബർ 31 വരെ)
  • എല്ലാ കൺസൾട്ടേഷനും മെഡിക്കൽ പ്രോസീജറുകൾക്കും 30% ക്യാഷ്ബാക്ക് (2025 ഡിസംബർ 31 വരെ)
  • ഫാർമസി ബില്ലിങ്ങിൽ 15% ക്യാഷ്ബാക്ക് (2025 ഡിസംബർ 31 വരെ)
  • ആനിവേഴ്സറി പാക്കേജുകൾ KD 1 മുതൽ KD 10 വരെ (ഡിസംബർ 31 വരെ)
  • ഇൻഷുറൻസ് രോഗികൾക്കായി പ്രത്യേക കൂപ്പണുകൾ (ഡിസംബർ 2026 വരെ)

പുതിയ ശാഖയിൽ ഇന്റേണൽ മെഡിസിൻ, ഡെൻ്റൽ, ഡെർമറ്റോളജി, കോസ്മെറ്റോളജി & ലേസർ, എൻഡോക്രിനോളജി, ഇ.എൻ.ടി, ഒബി & ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ന്യൂറോളജി, യൂറോളജി, ഓർത്തോപീഡിക്സ്, ഓഫ്താൽമോളജി, ലാബ്, ജനറൽ മെഡിസിൻ, എക്‌സ്-റേ, അൾട്രാസൗണ്ട് തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കും. ഹൈ കാലിബർ എം.ആർ.ഐ, മാമ്മോഗ്രാം, സി.ടി സ്കാൻ എന്നിവയ്ക്കായി പിക്ക്-അൻഡ്-ഡ്രോപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മഹബൂല, റിഗ്ഗ, ജഹ്‌റ എന്നിവിടങ്ങളിലേക്കും സേവനങ്ങൾ ഉടൻ വ്യാപിപ്പിക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ മുസ്തഫ ഹംസ, പാർട്നേഴ്സ് ഡോ. ബി.ജി. ബഷീർ, ഡോ. അഹമ്മദ് അൽ ആസ്‌മി, എം.എം.സി മെഡിക്കൽ ഡയറക്ടർ ഡോ. ഹിന്ദ് അൽ ഹമദ്, ഫഹദ് അൽ മുത്തേരി, ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി എന്നിവർ പങ്കെടുത്തു.