THRISSUR

സി.എസ്.എം കുരുന്നുകളുടെ കഴിവുകൾ തെളിയിച്ച് ‘ടാലൻ്റ്സ് ഡേ’

ഇടശ്ശേരി ∙ സി.എസ്.എം കിൻഡർഗാർട്ടനിൽ കുട്ടികളുടെ കലാപ്രകടനങ്ങൾക്ക് വേദിയൊരുക്കി ‘ടാലൻ്റ്സ് ഡേ’ ആഘോഷിച്ചു. വിവിധ കലാപ്രകടനങ്ങളിലൂടെ ചെറുകുട്ടികൾ കഴിവുകൾ അവതരിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. എം. ദിനേഷ് ബാബു നിർവഹിച്ചു. സെക്രട്ടറി സി.എം. നൗഷാദ്, മാനേജർ പി.കെ. ഹൈദരാലി, ജോയിൻ്റ് സെക്രട്ടറി സി.എം. സൈഫുദീൻ എന്നിവർ സംസാരിച്ചു.

ഫോക്ക് ഡാൻസ്, വെസ്റ്റേൺ ഡാൻസ്, സ്റ്റോറി ടെല്ലിങ് (ഇംഗ്ലീഷ്, മലയാളം), ആക്ഷൻ സോങ് (ഇംഗ്ലീഷ്, മലയാളം), ലളിതഗാനം, മാപ്പിളപ്പാട്ട്, സിഗ്‌സാഗ് പസിൽസ്, ഷോ ആൻഡ് ടെൽ, പെൻസിൽ ഡ്രോയിങ്ങ്, ക്ലേ മോഡലിങ് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറി.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ ഏകദേശം 130 കുട്ടികൾ പങ്കെടുക്കുന്നു. കെ.ജി. ഇൻചാർജ് സൈറബാനു സ്വാഗതം പറഞ്ഞു.