പുത്തൻകുളം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
അവണൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പുത്തൻകുളം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീല രാമകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 10,53,540 രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി ശങ്കുണ്ണി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ലിനി ടീച്ചർ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.എം. ഷാജു, അവണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി ഹരിദാസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ വി.കെ. പ്രഗിത പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജ്യോതി ജോസഫ്, രഞ്ജു വാസുദേവൻ, ജെസ്സി സാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീലക്ഷ്മി സനീഷ്, സി.എ. സന്തോഷ്, ഷീല സുനിൽകുമാർ, പി.വി. ബിജു, അരുൺ ഗോപി, ടി.ഡി. വിൽസൺ, വി.എസ്. ശിവരാമൻ, ആനി ജോസ്, അവണൂർ ഗ്രാമപഞ്ചായത്തംഗം ജിഷ സുബീഷ്, പുത്തൻകുളം കുടിവെള്ള പദ്ധതി സെക്രട്ടറി ആൻ്റോ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി. ലേഖ തുടങ്ങിയവർ സംസാരിച്ചു.



