THRISSUR

എസ്.എൻ. ട്രസ്റ്റ് സ്കൂളിൽ ‘ജീവിതോത്സവം 2025’ ഒപ്പുമരം അലങ്കരിച്ചു

നാട്ടിക: എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജീവിതോത്സവം 2025ൻ്റെ 21 ദിന ചലഞ്ചിൻ്റെ രണ്ടാം ദിനാചരണമായി ഒപ്പുമരം അലങ്കരണം നടത്തി.

ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പോസ്റ്ററിൻ്റെ ഉദ്ഘാടനം സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് ഭാസിൽ നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ വർണ്ണക്കടലാസുകളും ബലൂണുകളും ഉപയോഗിച്ച് ഒപ്പുമരം മനോഹരമായി അലങ്കരിച്ചു.

ചടങ്ങിൽ ലോക്കൽ മാനേജർ പി.എസ്.പി. നസീർ, പി.ടി.എ. പ്രസിഡണ്ട് പി.എസ്.പി. നസീർ, പ്രിൻസിപ്പാൾ ജയാ ജി.എസ്.ബി., എച്ച്.എം. മിനിജ ആർ. വിജയൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷ്, അധ്യാപകരായ രഘുരാമൻ കെ.ആർ., ഷൈജ ഇ.ബി., രശ്മി വി.ജി. എന്നിവർ ആശംസകൾ അർപ്പിച്ചു.