പാണഞ്ചേരിയിൽ ‘ശുചിത്വോത്സവം’ സംഘടിത ശുചീകരണം
‘ശുചിത്വോത്സവം’ സംസ്ഥാനതല ക്യാമ്പയിൻ്റെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംഘടിത ശുചീകരണം സംഘടിപ്പിച്ചു. സംസ്ഥാനത്ത് ഫലപ്രദമായ മാലിന്യ സംസ്കരണം ഉറപ്പാക്കുന്നതിനും ശക്തമായ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി. രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. എച്ച്.ഐ. രജിത സ്വാഗതം ആശംസിച്ചു. ശുചിത്വ പ്രവർത്തനങ്ങളിൽ പഞ്ചായത്തിലെ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടാണ് ശുചിത്വോത്സവം ക്യാമ്പയിൻ പൂർത്തിയാക്കിയത്.



