ഗാന്ധി ജയന്തി പ്രസംഗ മത്സരം
തൃശ്ശൂർ: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്കൂൾ – ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി മഹാത്മജിയും നമ്മളും എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ ആറ് തിങ്കളാഴ്ച രാവിലെ 10 മുതൽ കളക്ടറേറ്റ് എക്സിക്യുട്ടിവ് കോൺഫറൻസ് ഹാളിലായിരിക്കും മത്സരം. വിജയികൾക്ക് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനങ്ങൾ വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ പേര്, ക്ലാസ്, സ്കൂൾ വിലാസം എന്നിവ രേഖപ്പെടുത്തിയ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പലിൻ്റെ സാക്ഷ്യപത്രം diothrissur@gmail.com എന്ന വിലാസത്തിൽ ഒക്ടോബർ നാല് ഉച്ചയ്ക്ക് രണ്ട് മണിക്കകം അയയ്ക്കേണ്ടതാണ്. ഒരു സ്കൂളിൽ നിന്ന് പരമാവധി രണ്ട് പേർക്ക് പങ്കെടുക്കാം.



