THRISSUR

റോഡ് നിർമ്മാണം; പ്രവർത്തന പുരോഗതി വിലയിരുത്തി

വടക്കാഞ്ചേരി:വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ , തെക്കുംകര റോഡ് നിർമ്മാണം സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. കൊടുങ്ങല്ലൂർ – ഷൊർണൂർ സംസ്ഥാനപാതയിൽ നിന്നും അത്താണി വിശുദ്ധ മദർ തെരേസ കുരിശുപള്ളി മുതൽ പാർളിക്കാട് ഡിവൈഡർ വരെയുള്ള റോഡ് 3.5 കോടി രൂപ ചെലവഴിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. തെക്കുംകര പഞ്ചായത്തിലെ പുല്ലാനിക്കാട് – മംഗലം – പനങ്ങാട്ടുകര റോഡ് ബി എം ആൻഡ് ബി സി നിലവാരത്തിൽ നിർമ്മാണം നടത്തി വരികയാണ് . രണ്ട് റോഡുകളും എംഎൽഎ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുനിൽ കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉമ ദേവി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ആർ അരവിന്ദാക്ഷൻ, സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് വി ബി പീതാംബരൻ, പി മോഹൻദാസ്, കെ രാജേന്ദ്രൻ തുടങ്ങിയവർ സന്ദർശനത്തിൽ ഒപ്പമുണ്ടായി.