THRISSUR

ലോക പേവിഷബാധ ദിനാചരണം നടത്തി

പാവറട്ടി: ലോക പേവിഷബാധ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പാവറട്ടി സെൻ്റ് ജോസഫ് ട്രെയിനിങ് കോളേജിൽ വെച്ച് മുരളി പെരുനെല്ലി എം.എൽ.എ. നിർവ്വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായുള്ള പ്രതിജ്ഞ പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീബ തോമസ് ചൊല്ലിക്കൊടുത്തു. പാവറട്ടി ഗ്രാമപഞ്ചായത്തം​ഗം ജെറോം പേവിഷബാധ പോസ്റ്ററുകൾ പ്രകാശനം ചെയ്തു.

പാവറട്ടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ലിംസൺ ജോസ് ചാലക്കൽ വിഷയാവതരണം നടത്തി. ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി. സോണിയ ജോണി, ടെക്നിക്കൽ അസിസ്റ്റൻ്റ് കെ. ഗോപകുമാർ, ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ദീപ വർഗീസ്, ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. ടി.കെ. അനൂപ്, ഡോ. ലുസിനാ ജോസഫ്, മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ലുസിനാ ജോസഫ്, ഹെൽത്ത് സൂപ്പർവൈസർ മനോജ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സാൻജോസ് പാരിഷ് ഹോസ്പിറ്റലിലെ നേഴ്സിങ് വിദ്യാർഥിനികൾ ബോധവത്കരണ കലാപരിപാടികൾ അവതരിപ്പിച്ചു.