തൃശ്ശൂർ ജില്ലാ പഞ്ചായത്ത് സംവരണ പട്ടിക പ്രഖ്യാപിച്ചു
തൃശ്ശൂർ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ സംവരണ നിയോജക മണ്ഡലങ്ങൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. സർക്കാർ വിജ്ഞാപന പ്രകാരമുള്ള സംവരണ കണക്കുകൾ അടിസ്ഥാനമാക്കി 30 ഡിവിഷനുകളിൽ 16 നിയോജക മണ്ഡലങ്ങൾ സംവരണം ചെയ്തിട്ടുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അർജുൻ പാണ്ഡ്യൻ്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ച് പട്ടികജാതി, പട്ടികജാതി വനിത, വനിത എന്നീ വിഭാഗങ്ങൾക്കായാണ് സംവരണം നടപ്പിലാക്കിയത്.
തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ സംവരണ നിയോജക മണ്ഡലങ്ങളും അവയുടെ വിഭാഗങ്ങളും ചുവടെ നൽകിയിരിക്കുന്നു:
- പട്ടികജാതി വനിത സംവരണം: 16-ആളൂർ, 30-കടപ്പുറം
- പട്ടികജാതി സംവരണം: 25-ചേർപ്പ്
- വനിതാ സംവരണം: 1-വടക്കേക്കാട്, 3-ചൂണ്ടൽ, 4-എരുമപ്പെട്ടി, 5-വള്ളത്തോൾ നഗർ, 7-ചേലക്കര, 8-വാഴാനി, 11-പൂത്തൂർ, 12-ആമ്പല്ലൂർ, 14-അതിരപ്പിള്ളി, 19-പറപ്പൂക്കര, 22-വെള്ളാങ്ങല്ലൂർ, 27-അന്തിക്കാട്, 28-തളിക്കുളം



