THRISSUR

വാടാനപ്പള്ളിയിൽ വിവിധ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു

വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ വിവിധ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. വാടാനപ്പള്ളിയിലെ നടുവില്‍ക്കര പഞ്ചായത്ത് ഗ്രൗണ്ട്, പൗർണമി ക്ലബ്ബ് പരിസരം, പട്ടിലങ്ങാടി സെന്‍റര്‍ എന്നിവിടങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റുകളും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചിരിക്കുന്നത്. എം.എൽ.എയുടെ 2024-25 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി നിർവഹിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് രന്യ ബിനീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺമാരായ സരിത ഗണേശന്‍, സുലേഖ ജമാലു, എ.എസ് സബിത്ത്, പഞ്ചായത്തം​ഗങ്ങളായ എം.എസ് സുജിത്ത്, ശ്രീകല ദേവാനന്ദ്, ഷൈജ ഉദയകുമാര്‍ തുടങ്ങിയവർ സംസാരിച്ചു.