കച്ചിത്തോട് ഡാം ഇനി ടൂറിസം ഡെസ്റ്റിനേഷൻ
മാടക്കത്തറ: വിനോദസഞ്ചാരികളെ ആകർഷിക്കാൻ ജില്ലയിൽ പുതിയൊരിടം കൂടി. കച്ചിത്തോട് ഡാം നവീകരണം പദ്ധതി പൂർത്തീകരണ ഉദ്ഘാടനം ഇന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ രാവിലെ ഒൻപതിന് നിർവഹിക്കും. അഞ്ച് കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടപ്പാക്കിയത്. കച്ചിത്തോട് ഡാം പരിസരത്ത് നടക്കുന്ന ചടങ്ങിൽ റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. രവി, മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര മോഹനൻ എന്നിവർ വിശിഷ്ടാതിഥികളാകും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും .



