ചാവക്കാട് നഗരസഭയിൽ മിനിമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു
ചാവക്കാട്: ചാവക്കാട് നഗരസഭയിൽ ബേബി റോഡ് സെൻ്ററിലും സ്വഹാബ പള്ളി പരിസരത്തുമായി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകൾ എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.കെ. മുബാറക്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാഹിന സലീം, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കൗൺസിലർ എം.ആർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.



