THRISSUR

തൃശൂർ സുവോളജിക്കൽ പാർക്ക് സന്ദർശനം

പുത്തൂർ: പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്ക് സന്ദർശിക്കുന്ന സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചു. സ്കൂൾ, കോളേജ് അധികൃതർ thrissurzoologicalpark@gmail.com എന്ന ഇ-മെയിൽ വിലാസം മുഖേന അപേക്ഷ നൽകണം. നവംബർ ഒന്നാം തിയതി മുതലാണ് പ്രവേശനം. പൊതുജനങ്ങൾക്കുള്ള പ്രവേശന തിയതി പിന്നീട് അറിയിക്കും.