THRISSUR

ജി.എച്ച്.ടി.ടി.ഐയിൽ സ്പോട്ട് അഡ്‌മിഷൻ

രാമവർമ്മപുരം: രാമവർമ്മപുരം ഗവൺമെൻ്റ് ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിലെ ഡി.എൽ.എഡ് ഹിന്ദി കോഴ്സിലേക്ക് 2025-2027 അധ്യയന വർഷത്തേക്കുള്ള സ്പോട്ട് അഡ്‌മിഷൻ ഒക്ടോബർ 30, 31 തിയതികളിൽ നടത്തുന്നു. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി രാമവർമ്മപുരത്തെ ഗവൺമെൻ്റ് ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0487 2332340.