THRISSUR

എടമുട്ടം ഡിവിഷൻ വികസനരേഖ പ്രകാശനം ചെയ്തു

എടമുട്ടം: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് എടമുട്ടം ഡിവിഷൻ വികസനരേഖയുടെ പ്രകാശനം ബഹു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. ചടങ്ങിൽ നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ വസന്ത ദേവലാൽ എന്നിവർ പങ്കെടുത്തു.

സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി കെ.എം. കിഷോർകുമാർ, സിപിഐ നാട്ടിക മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എ.ജി. സുഭാഷ്, കിസാൻസഭ നാട്ടിക മണ്ഡലം സെക്രട്ടറി വി.ആർ. മോഹൻദാസ്, സിപിഐ വലപ്പാട് എൽ.സി. സെക്രട്ടറി വി.സി. കിഷോർ, സിപിഐ വലപ്പാട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ കെ.എസ്., സീന കണ്ണൻ, സുചിന്ദ് പുല്ലാട്ട് എന്നിവർ സന്നിഹിതരായിരുന്നു.