THRISSUR

ക്ഷേമനിധി പെൻഷൻ; ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

തൃശ്ശൂർ: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധിയിൽ നിന്നും ബാങ്ക് മുഖേന പെൻഷൻ/കുടുംബപെൻഷൻ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും നവംബർ 15 നു മുൻപ് ‘ലൈഫ് സർട്ടിഫിക്കറ്റ്’, സമർപ്പിക്കേണ്ടതാണ്. വില്ലേജ് ഓഫീസർ/ഗസറ്റഡ് ഓഫീസർ/ബാങ്ക് മാനേജർ/ക്ഷേമനിധി ബോർഡ് മെമ്പർ ഒപ്പിട്ട ‘ലൈഫ് സർട്ടിഫിക്കറ്റ്’, ബാങ്ക് പാസ്‌ബുക്ക് കോപ്പി, ആധാർ കോപ്പി എന്നിവ സഹിതം സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി, ഹൗസ് ഫെഡ് കോംപ്ലക്‌സ്, പി.ഒ.എരഞ്ഞിപ്പാലം, കോഴിക്കോട്-673 006 എന്ന വിലാസത്തിൽ അയക്കുക. നിശ്ചിത തിയതിക്കകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തപക്ഷം, തുടർ പെൻഷൻ ലഭിക്കുന്നതല്ല. കൂടാതെ 60 വയസ്സിൽ താഴെ പ്രായമുള്ള കുടുംബ പെൻഷൻകാർ, പുനർവിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രവും സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2360720.