THRISSUR

ഹരിത സഭ സംഘടിപ്പിച്ചു

തൃശൂർ: മാലിന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി തൃശൂർ ജില്ലാ ശുചിത്വമിഷൻ്റെ ആഭിമുഖ്യത്തിൽ ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹൈസ്കൂളിൽ ഹരിത സഭ സംഘടിപ്പിച്ചു. ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജനീഷ് രാജൻ മുഖ്യാതിഥിയായിരുന്നു.മോഡൽ ഗേൾസ് വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ അനിത എം.എ. ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാർത്ഥികൾ തയ്യാറാക്കിയ മാലിന്യ സംസ്കരണത്തിൻ്റെ പാംലെറ്റ് ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രജനീഷ് രാജൻ മോഡൽ ഗേൾസ് ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപികയായ ബിന്ദു കെ.പി ക്ക് കൈമാറി. വിദ്യാർത്ഥികളായ ഹസ്മിയ പി.എച്ച്. അധ്യക്ഷത വഹിച്ചു. വൈഗ പ്രദീഷ് സ്വാഗത പ്രസംഗം നടത്തുകയും അമേയ സുബ്രഹ്മണ്യം യോഗത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

വിദ്യാർഥി പ്രതിനിധികൾ മാലിന്യ സംസ്കരണത്തെക്കുറിച്ചും പുനരുപയോഗത്തിനെ കുറിച്ചും റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വേസ്റ്റ് ടു ആർട് എന്ന ആശയത്തിൽ അധിഷ്ഠിതമായി പാഴ് വസ്തുക്കളിൽ നിന്ന് നിർമിച്ച മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ പ്രദർശനം, പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ സ്വാപ്പ് റൂം ഉദ്ഘാടനം എന്നിവ ഹൈസ്കൂൾ വിഭാഗം പ്രധാനദ്ധ്യാപിക ബിന്ദു.കെ.പി. നിർവഹിച്ചു. അധ്യാപകരായ സംഗീത പി എൻ, സായ പി എസ് സബിത, എസ് ധന്യ എസ് എന്നിവർ ഹരിത കേരളത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.