THRISSUR

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ജില്ലാതല അവലോന യോ​ഗം നടന്നു

തൃശൂർ: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ്റെ തൃശൂർ ജില്ലാതല അവലോന യോ​ഗം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർ പേഴ്സൺ ഡോ ജിനു സഖറിയ ഉമ്മൻ, കമ്മീഷൻ അംഗങ്ങളായ ഷീല വിജയകുമാർ, മുരുകേഷ് ചെറുനാലി എന്നിവർ അവലോന യോ​ഗത്തിന് നേതൃത്വം നൽകി. കമ്മീഷൻ്റെ ജില്ലാതല പരാതി പരിഹാര ഓഫീസറായ തൃശൂർ അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് ടി മുരളി അധ്യക്ഷനായി.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ൻ്റെ പരിധിയിൽ വരുന്ന വിവിധ വകുപ്പുകൾ തൃശൂർ ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികളുടെ നിർവഹണ പ്രവർത്തനങ്ങൾ വിലയിരുത്തി. പൊതുവിതരണം, വനിതാ ശിശു വികസനം, പൊതു വിദ്യാഭ്യാസം, പട്ടികവർഗ്ഗ വികസനം എന്നീ വകുപ്പുകളുടെ ജില്ലാതല ഓഫീസർമാർ വകുപ്പുകൾ നടപ്പാക്കുന്ന ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിലെ ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിർവഹണം ഫലപ്രദമായി നടക്കുന്നുവെന്ന് യോഗത്തിൽ വിലയിരുത്തി. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു.

യോഗത്തിൽ ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ദിവ്യ, ജില്ലാ സപ്ലൈ ഓഫീസർ ടി ജെ ആശ, പട്ടിക വർഗ്ഗവകുപ്പ് ജില്ലാ വികസന ഓഫീസർ എം ശശി, ജില്ലാ നൂൺമീൽ സൂപ്പർവൈസർ പ്രിയ, ജില്ല താലൂക്ക് സപ്ലൈ ഓഫീസർമാർ, സി. ഡി. പി. ഒ മാർ, എ. ഇ. ഒ മാർ, കുടുബശ്രീ, സപ്ലൈകോ, ജില്ലാ മിഷൻ വകുപ്പ് ഉദ്യോഗസ്ഥർ, നൂൺ മീൽ ഓഫീസർമാർ, ഐ സി ഡി എസ് സൂപ്പർവൈസർമാർ, തുങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.