സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ: ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിലും മറ്റ് കാര്യ നിർവ്വഹണങ്ങളിലും പിന്തുണയും പ്രോത്സാഹനവും നൽകുന്ന എൻ.എസ്.എസ്/ എൻ.സി.സി/ എസ്.പി.സി യൂണിറ്റിനെ ആദരിക്കുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവൺമെൻ്റ് / എയ്‌ഡഡ് / പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിനു പുറത്തും ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കുന്ന മെഡിക്കൽ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളിലും സഹായം നൽകുന്ന ജില്ലയിലെ മികച്ച മൂന്ന് എൻഎസ്/ എൻസിസി/ എസ്.പി.സി യൂണിറ്റുകൾക്കാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. അതത് യൂണിറ്റ് തയ്യാറാക്കുന്ന റിപ്പോർട്ട് സ്ഥാപനമേധാവിയുടെ ശുപാർശയും ഫോട്ടോയും സഹിതം ജില്ലാ സാമൂഹ്യനീതി ഓഫിസർക്ക് നവംബർ 22 നുള്ളിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0487-2321702 ഏന്ന നമ്പറിലോ sjd.kerala.gov.in എന്ന വെബ്സൈറ്റിൽ എല്ലാ വിവരങ്ങളും ലഭ്യമാണ്.



