ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം
തൃശ്ശൂർ: ജില്ലാ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഏകാരോഗ്യം: മനുഷ്യർ, പ്രകൃതി, ജീവജാലങ്ങൾ ഇവയുടെ ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന വിഷയത്തിലാണ് പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നത്. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. മത്സരാർത്ഥികൾ തൃശ്ശൂർ ജില്ലയിൽ നിന്നുള്ളവരായിരിക്കണം. ജെ.പി.ഇ.ജി ഫോർമാറ്റിലുള്ള മൂന്ന് പോസ്റ്ററുകൾ ഒരാൾക്ക് അയക്കാം. നവംബർ 29ന് മുൻപായി iecreportthrissur@gmail.com എന്ന മെയിൽ ഐഡിയിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 9567772462, 8078181002 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.



