ഐ.എസ്.കെ കുവൈറ്റ് ചാപ്റ്റർ “വൈഷ്ണവം – 2025” ഭംഗിയായി ആഘോഷിച്ചു
കുവൈറ്റ് സിറ്റി: ഐ.എസ്.കെ (ISK) കുവൈറ്റ് ചാപ്റ്ററിൻ്റെ ആറാം വാർഷികാഘോഷമായ “വൈഷ്ണവം – 2025” അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായും വർണ്ണാഭമായും സംഘടിപ്പിച്ചു. പരിപാടിയുടെ സാംസ്കാരിക സമ്മേളനം പ്രശസ്ത വ്യവസായി, ഫീനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പറക്കപാടത്ത് ഭദ്രദീപം കൊളുത്തിയായിരുന്നു ഉദ്ഘാടനം. ഐ.എസ്.കെ കുവൈറ്റ് ചാപ്റ്റർ പ്രസിഡൻ്റ് ജയകൃഷ്ണ കുറുപ്പ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ പി.ജി. ബിനു മുഖ്യ പ്രഭാഷണം നടത്തി. ഉപദേശക സമിതി അംഗം ഡോ. സരിത ആശംസകൾ നേർന്നു കൊണ്ട് സംഗമത്തിൽ സംസാരിച്ചു.

വിശിഷ്ട പുരസ്കാര സമർപ്പണം
ലോക രോഗി സുരക്ഷാ ദിനാചരണത്തിൻ്റെ ഭാഗമായി കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി നൽകുന്ന, കുവൈറ്റിലെ മികച്ച ക്വാളിറ്റി അക്രഡിറ്റേഷൻ നഴ്സിനുള്ള പുരസ്കാരം നേടിയ കീർത്തി സുമേഷിനെ ഡോ. സരിത പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസിഡൻ്റ് ജയകൃഷ്ണ കുറുപ്പ് സ്നേഹോപഹാരം നൽകി. സമ്മേളനത്തിൽ മികച്ച സഹകരണത്തിനായി സുനിൽ പറക്കപാടത്തിനെ പി.ജി. ബിനു സ്നേഹോപഹാരം നൽകി.

കലാപരിപാടികളാൽ നിറഞ്ഞ സായാഹ്നം
അംഗങ്ങളും വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ പരിപാടിയെ നിറസാന്നിധ്യമാക്കി.
- ഐ.എസ്.കെ അംഗങ്ങൾ അവതരിപ്പിച്ച ഭജനങ്ങൾ
- ചിത്ര അജയകുമാർ (ധ്വനി സ്കൂൾ ഓഫ് മ്യൂസിക്ക്)യുടെ ശിക്ഷണത്തിലുള്ള കുട്ടികളുടെ സംഗീത വിരുന്ന്
- സരിത ഡാൻസ് സ്കൂൾ, നാട്യയലയ സ്കൂൾ ഓഫ് ഡാൻസ്, നന്ദനം സ്കൂൾ ഓഫ് ഡാൻസ്, എൻ.എസ്.എസ് കുവൈറ്റ് , ഭവൻസ് റിഥംസ്കേപ്സ് കൾച്ചറൽ വിംഗ്, നൂപുര ധ്വനി കുവൈത്ത് എന്നിവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ
- അമരച്ചാർത്ത് ആറന്മുള ടീമിൻ്റെ വഞ്ചിപ്പാട്ട്
- അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസ്
- ഐ.എസ്.കെ അംഗങ്ങളുടെ ഗാനമേള

കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും ഡാൻസ് അദ്ധ്യാപകർക്കും ഐ.എസ്.കെ ഭാരവാഹികൾ സമ്മാനങ്ങൾ നൽകി ആദരിച്ചു. പരിപാടികളുടെ വിവിധ ഘട്ടങ്ങൾക്ക് നേതൃത്വം നൽകിയവർ: ഷനിൽ വെങ്ങളത്ത്, ബിജു നായർ, അനിൽ ആറ്റുവ, സജീന്ദ്ര കുമാർ, സജയൻ വേലപ്പൻ, സരിത രാജൻ. പരിപാടി നിയന്ത്രണ ചുമതല വഹിച്ചവർ: നിതിൻ ജി.മോഹൻ, ചന്ദ്രു പറക്കോട്, അരുൺ കുമാർ, എൻ.വി. രാധാകൃഷ്ണൻ, സരിൻ ചെറുകുന്നേൽ, വി.കെ. സനിൽ കുമാർ, ജയകൃഷ്ണ പിള്ള, സിത്താര ജയകൃഷ്ണൻ, ദീപ രാധാകൃഷ്ണൻ, പ്രിയ രാജ്, സരിത ഹരിപ്രസാദ്, നീന ബിജു, മഞ്ജുള സജയൻ, നിഷ പ്രശാന്ത്. രഞ്ജിമ കെ.ആർയും കീർത്തി സുമേഷും അവതാരകരായിരുന്നു . പ്രോഗ്രാം ജനറൽ കൺവീനർ സുജീഷ് പി. ചന്ദ്രൻ സ്വാഗതവും ട്രഷറർ കെ.ടി. ഗോപകുമാർ നന്ദിയും പറഞ്ഞു.



