എട്ടുമാസം പ്രായമായകുഞ്ഞ് കുവൈറ്റിൽ മരിച്ചു
കുവൈറ്റ് സിറ്റി: കോഴിക്കോട് കൊയിലാണ്ടി സ്വദേശി ജാവേദ് ഇബ്രാഹിമിൻ്റെ മകൻ
ഇസ്രാൻ ജവാദ് (എട്ടുമാസം) ശ്വാസ തടസ്സത്തെ തുടർന്ന് അദാൻ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു. കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി ഇബ്രാഹിം കുട്ടിയുടെ മകനാണ് കുട്ടിയുടെ പിതാവ് ജാവേദ്. ജംഷീനയാണ് മാതാവ്. ഇസാറ സഹോദരിയാണ്. നടപടിക്രമങ്ങൾ കുവൈറ്റ് കെ എം സി സി യുടെ നേതൃത്വത്തിൽ പൂർത്തിയാക്കി സബഹാൻ ഖബർസ്ഥാനിൽ മറവ് ചെയ്തു.



