വെറ്ററിനറി സർവ്വകലാശാലയ്ക്ക് മികച്ച വിജയം
മണ്ണുത്തി: ഇന്ത്യൻ സൊസൈറ്റി ഓഫ് വെറ്ററിനറി ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി 2025 ദേശീയ സമ്മേളനത്തിൽ വിവിധ അവതരണങ്ങളിൽ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല അധ്യാപകരും വിദ്യാർത്ഥികളും മികച്ച വിജയം നേടി.

ഷിമോഗയിലെ കർണാടക വെറ്ററിനറി ആനിമൽ ആൻഡ് ഫിഷറീസ് സയൻസ് സർവകലാശാലയിൽ നടന്ന സമ്മേളനത്തിൽ മണ്ണുത്തി വെറ്ററിനറി കോളേജിലെ അധ്യാപകരായ ഡോ. എ.ആർ നിഷ, ഡോ. കെ. ബിബു ജോൺ, വിദ്യാർത്ഥികളായ ഡോ. അമൽ, ഡോ. മഹേശ്വരൻ എന്നിവർ വിവിധ അവതരണങ്ങളിൽ സമ്മാനം നേടി. കൂടാതെ വിവിധ വിഷയങ്ങളിൽ പോസ്റ്റർ- ഓറൽ അവതരണങ്ങളിൽ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥികളായ മുകേഷ് രോഹിത് വി, ശ്രീകാന്ത് ഇമ്മഡി, ബി. അരുണ, അർപ്പിത ഡി. പാട്ടീൽ, വി.എസ് ദിവ്യാനന്ദൻ, എസ്. ദീപാഞ്ജലി, ആർ. ഷാഹുൽ അഹമ്മദ്, ബിന്ദു ശ്രീ ആർ, അനന്തു വിജയകൃഷ്ണൻ എന്നിവരും വിജയകളായി.



