THRISSUR

തീറ്റപ്പുൽ കൃഷി; സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

മലമ്പുഴ: മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ തീറ്റപ്പുൽ കൃഷി എന്ന വിഷയത്തിൽ ഡിസംബർ 18 മലമ്പുഴയിലെ മൃഗസംരക്ഷണപരിശീലന കേന്ദ്രത്തിൽ രാവിലെ 10 മണി മുതൽ അഞ്ച് മണി വരെ സൗജന്യ പരിശീലനം നടത്തുന്നു.

പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491-2815454 എന്ന നമ്പറിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ 10 മണി മുതൽ അഞ്ച് മണി വരെയുള്ള സമയത്ത് വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. ആധാർ കാർഡിൻ്റെ പകർപ്പ് കൊണ്ടുവരേണ്ടതുമാണ്.