THRISSUR

അപേക്ഷ ക്ഷണിച്ചു

ഗവൺമെൻ്റ് അംഗീകൃത സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ 2026 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഗവൺമെൻ്റ് അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസ്സസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്‌ക്‌ ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ്’ എന്നീ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു .

ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും, സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് മൂന്നു മാസവുമാണ് കാലാവധി.https://app.srccc.in/register എന്ന ലിങ്കിലൂടെ 18 വയസ്സിനു മേൽ പ്രായമുള്ളവർക്ക് ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം . ഉയർന്ന പ്രായപരിധി ഇല്ല. വിശദവിവരങ്ങൾ www.srecc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഡിസംബർ 31.ഫോൺ : 0471 2325101, 8281114464

ഡിപ്ലോമ ഇൻ ട്രെയിനേഴ്‌സ് ട്രെയിനിംഗ് ലാറ്ററൽ എൻട്രി പ്രോഗ്രാമിന് അപേക്ഷ ക്ഷണിക്കുന്നു

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2025 ജൂലൈ സെഷനിൽ ഡിപ്ലോമ ഇൻ ട്രെയിനേഴ്‌സ് ട്രെയിനിംഗ് (ഡി ടി ടി ) പ്രോഗ്രാമിൻ്റെ രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രിയിലൂടെ അഡ്‌മിഷൻ നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം.

https://srccc.in/ download എന്ന ലിങ്കിൽ നിന്ന് ലാറ്ററൽ എൻട്രിക്ക് വേണ്ടിയുള്ള പ്രത്യേക രജിസ്ട്രേഷൻ ഫോറം ഡൗൺലോഡ് ചെയ്‌ത്‌ എസ്‌.ആർ സി ഓഫീസിൽ നേരിട്ട് സമർപ്പിക്കാം. ലാറ്ററൽ എൻട്രി ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾക്ക് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ, നന്ദാവനം. വികാസ്‌ഭവൻ പി. ഒ., തിരുവനന്തപുരം-33. ഫോൺ : 04712325101, 828-1114464