ഒ.ഐ.സി.സി കുവൈറ്റ് വയനാട് ജില്ലാ കമ്മിറ്റി ക്രിസ്തുമസ്സ് – പുതുവത്സര കുടുംബ സംഗമം നടത്തി; സോജി അബ്രഹാമിന് ആദരം
കുവൈറ്റ്: ഒ.ഐ.സി.സി (OICC) കുവൈറ്റ് , വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് – പുതുവത്സര കുടുംബ സംഗമം ആവേശപൂർവ്വം സംഘടിപ്പിച്ചു. വയനാട് ജില്ലാ പ്രസിഡന്റ് അക്ബർ വയനാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, OICC സീനിയർ നേതാവ് വർഗീസ് ജോസഫ് മരാമൺ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിത്സൺ ബത്തേരി സ്വാഗതവും ട്രഷറർ ലിജിൽ മാത്യു നന്ദിയും രേഖപ്പെടുത്തി.

സംഘടനയുടെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സോജി അബ്രഹാമിനെ യോഗത്തിൽ ആദരിച്ചു. അദ്ദേഹത്തിൻ്റെ പുതിയ ചുമതല വയനാട് ജില്ലയിലെ പ്രവാസികൾക്കും സംഘടനയ്ക്കും അഭിമാനകരമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
അംഗങ്ങൾ കേക്ക് മുറിച്ചും സംഗീത വിരുന്നിലുടനീളം പങ്കെടുത്തും ആഘോഷങ്ങൾ അവിസ്മരണീയമാക്കി. വരാനിരിക്കുന്ന വർഷം കൂടുതൽ കരുത്തുറ്റ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംഗമം ആഹ്വാനം ചെയ്തു.
ചടങ്ങിൽ അനീഷ് പൈലി, റഷീദ് മുണ്ടേരി, കമാൽ, എൽദോ പൗലോസ്, ചിഞ്ചു പ്രമോദ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ആഘോഷ പരിപാടികൾക്ക് സിബി മാത്യു, റഹീല യൂസഫ്, ജബ്ബാർ, ഷീജ തുടങ്ങിയവർ ഏകോപനം നിർവ്വഹിച്ചു.



