കുവൈറ്റിൽ ഗ്രാൻഡ് ഹൈപ്പറിന്റെ 45ാമത് ഔട്ട്‍ലറ്റ് സൽവയിൽ
കുവൈറ്റ് : കുവൈറ്റിലെ മുൻനിര റീറ്റെയ്ൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ 45ാമത്തെ ഔട്ട്‌ലറ്റ് സൽവ ബ്ലോക്ക് 5, സ്ട്രീറ്റ് 5-ൽ പ്രവർത്തനം ആരംഭിച്ചു.
ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹും ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശർറാഹും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സാദ് മുഹമ്മദ് സാദ് അൽ ഹമദ, സാലിം സാദ് സൽമാൻ അൽ ഹമദ, സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹ്‌സീർ അലി, ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് സി.ഒ.ഒ മുഹമ്മദ് അസ്‌ലം ചേലാട്ട്, ലാംകോ ഡയറക്ടർ അമാനുല്ല എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഷോപ്പിംഗിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പാർക്കിങ്ങിനും സൗകര്യപ്രദമായ സൗകര്യം ഒരുക്കിയിട്ടുള്ളതായി മാനേജ്‌മെന്റ് അറിയിച്ചു. നിത്യോപയോഗ വസ്തുക്കൾ, പഴങ്ങൾ, പച്ചക്കറികൾ, മധുരപലഹാരങ്ങൾ തുടങ്ങി വിപുലമായ ഉൽപ്പന്ന ശൃംഖലയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.



