THRISSUR

വിദ്യാഗോപാല പൂജ ഭക്തിനിർഭരമായി നടത്തപ്പെട്ടു

എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ പതിവായി പഠനവർഷാരംഭത്തിൽ സംഘടിപ്പിച്ചു വരുന്ന വിദ്യാഗോപാല പൂജ ഈ വർഷവും ഭക്തിപൂർണമായും ആഘോഷാത്മകമായും നടന്നു. വിദ്യയുടെ ദേവതയായ സരസ്വതിദേവിയെ പ്രാർത്ഥിച്ച് വിദ്യാർത്ഥികളുടെ ബുദ്ധിവളർച്ചയും വിജയം പ്രാപിക്കലും ലക്ഷ്യമിട്ട് നടത്തുന്ന ഈ പൂജ, വിദ്യാലയത്തിൻ്റെ ആത്മീയ ചടങ്കുകളിലെ സുപ്രധാന ഭാഗമാണ്.

രാവിലെ 5 മണിക്ക് പ്രജീഷ് ശാന്തിയുടെ കാർമികത്വത്തിൽ ആരംഭിച്ച പൂജ ഗണപതി ഹോമത്തോടുകൂടിയാണ് തുടക്കം കുറിച്ചത്. തുടർന്ന് ദീനദയാൽ ട്രസ്റ്റ് വൈസ് ചെയർമാൻ ഇ. ബാലഗോപാൽ, സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു. സി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിദ്യാഗോപാല പൂജയുടെ ഭദ്രദീപം തെളിയിക്കപ്പെട്ടു.

പൂജയിൽ സ്കൂളിലെ വിദ്യാർത്ഥികളും മറ്റു സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുമടക്കം 600-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.