THRISSUR

നൈപുണി വികസന കേന്ദ്രത്തിന് ആരംഭം കുറിച്ച് ജി.എഫ്.വി.എച്ച്.എസ്.എസ് കയ്പമംഗലം

ഹയർ സെക്കൻ്ററി വരെയുള്ള വിദ്യാർത്ഥികൾക്ക് അഭിരുചിക്കനുസൃതമായി തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ സഹായകമാകുന്ന നൈപുണി വികസന കേന്ദ്രം കയ്പമംഗലം ജി.എഫ്.വി.എച്ച്.എസ്.എസിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ അധ്യക്ഷത വഹിച്ചു.

കോസ്മറ്റോളജി, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ എന്നീ രണ്ട് കോഴ്സുകളാണ് നൈപുണി വികസന കേന്ദ്രത്തിൽ ആരംഭിച്ചിട്ടുള്ളത്. 51 വിദ്യാർത്ഥികൾ ഇതിനോടകം പ്രവേശനം എടുത്തുകഴിഞ്ഞു. 21.5 ലക്ഷം രൂപ ചെലവിട്ടാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

15 മുതൽ 23 വയസുവരെയുള്ള യുവജനങ്ങൾക്ക് ആധുനിക ലോകത്തെ തൊഴിൽ സാധ്യതയുടെ അറിവും നൈപുണിയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സി.ഡി.എസ്‌ തുടങ്ങുന്നത്.

ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം ഏതെങ്കിലും സാഹചര്യത്തിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന വിദ്യാർഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനവും സാധ്യമാക്കുന്നു.

ഉദ്ഘാടന ചടങ്ങിൽ കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭന രവി, മതിലകം ബ്ലോക്ക് പഞ്ചായത്ത് അം​ഗം ആർ.കെ. ബേബി, കയ്പമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദേവിക ദാസൻ, കയ്പമംഗലം ഗ്രാമപഞ്ചായത്ത് അം​ഗം പി.കെ സുകന്യ, പ്രിൻസിപ്പൽ ഇൻ ചാർജ് കെ സി പ്രത്യുഷ, വൈസ് പ്രിൻസിപ്പൽ വി.വി. സായ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എം മായാദേവി, എൽ. പി ഹെഡ്മിസ്ട്രസ്സ് ജ്യോതി ശ്രീവേണി, ഡി.പി.സി. എസ്‌.എസ്‌.കെ ഡോ. എൻ.ജെ. ബിനോയ്, ബി.പി.സി. ബി.ആർ.സി. മതിലകം എൻ.സി. പ്രശാന്ത്, പി.ടി.എ പ്രസിഡണ്ട് കെ.പി. ഷാജി, സി.എം.സി. ചെയർമാൻ ടി.എം. അനീഷ്, എം.പി.ടി.എ. പ്രസിഡണ്ട് സി.എസ്. ശ്രീകല, പൂർവ്വ അധ്യാപക സംഘടന കോ-ഓർഡിനേറ്റർ കെ.ബി. ബീന, എസ്‌.ഡി.സി കോ-ഓർഡിനേറ്റർ അരുൺ സിദ്ധാർത്ഥൻ എന്നിവർ പങ്കെടുത്തു.