THRISSUR

ജൂനിയർ റെഡ്ക്രോസ് കൗൺസിലേഴ്സ് മീറ്റ്

ജൂനിയർ റെഡ്ക്രോസ് റവന്യൂ ജില്ല കൗൺസിലേഴ്സ് മീറ്റ് തൃശ്ശൂർ മോഡൽ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. തൃശൂർ റവന്യൂജില്ലാ കോർഡിനേറ്റർ ട്വിൻസി.എ.ടി സ്വാഗതം പറഞ്ഞ യോഗത്തിൽ ഐ.ആർ.സി.എസ് തൃശ്ശൂർ ജില്ല ചെയർമാൻ അഡ്വ. എം.എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. മോഡൽ ഗേൾസ് ഹയർസെക്കൻ്ററി സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു പി.കെ പ്രവർത്തന കലണ്ടർ പ്രകാശനം ചെയ്തു. ഐ.ആർ.സി.എസ് ജനറൽ സെക്രട്ടറി അജിതൻ പട്ടാട്ട്, മാള ഉപജില്ല കോർഡിനേറ്റർ രഞ്ജിത്ത് പി.ടി തുടങ്ങിയവർ സംസാരിച്ചു.

ഈ വർഷത്തെ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ജില്ലയിലെ ഇരുനൂറോളം ജെ.ആർ.സി യൂണിറ്റുകളിൽ നിന്നുള്ള കൗൺസിലർമാർ യോഗത്തിൽ സംബന്ധിച്ചു. ജെ.ആർ.സി കോർഡിനേറ്റർമാരായ ദീപ ടീച്ചർ, ജിമ്മി ജെയിംസ്, പ്രവീൺ കുമാർ, ആശിഷ് ജോർജ്, മറ്റ് ഉപജില്ലാ കോർഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി.