THRISSUR

ആളൂർ ഗ്രാമപഞ്ചായത്തിൽ മികവ് 2025 സംഘടിപ്പിച്ചു

ആളൂർ ഗ്രാമ പഞ്ചായത്ത് 2024-25 അധ്യയന വർഷത്തിൽ 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾക്കും എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും അനുമോദനം നൽകുന്നതിനായി മികവ് 2025 സംഘടിപ്പിച്ചു. കല്ലേറ്റുംകര ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ നടന്ന അനുമോദന ചടങ്ങ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളോട് കൂടുതൽ പഠനത്തിനായി വിവിധ കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കളക്ടർ വിശദീകരിച്ചു. തങ്ങളുടെ താൽപര്യങ്ങൾ മനസ്സിലാക്കി ഉചിതമായ കോഴ്സ് തിരഞ്ഞെടുക്കേണ്ടതിൻ്റെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് പഠനത്തിൽ മുന്നോട്ട് പോകുന്നതിനുള്ള സാധ്യതകളെക്കുറിച്ചും കളക്ടർ മാർഗ്ഗനിർദ്ദേശം നൽകി.

എസ്.എസ്.എൽ.സി, പ്ലസ് ടു, ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ, സി.ബി.എസ്.ഇ, ഐ.സി.എസ്.സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ 167 വിദ്യാർത്ഥികളെയും 100 ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള പുരസ്കാരവും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിതരണം ചെയ്തു. ആളൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.

ചടങ്ങിന് ആളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ.ആർ ജോജോ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി.കെ ഡേവിസ് മാസ്റ്റർ മുഖ്യഥിതിയായി. സ്റ്റേറ്റ് ലെവൽ ട്രെയ്നർ ടി. ജയചന്ദ്രൻ കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ്‌ നയിച്ചു.

ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എം.എസ് വിനയൻ, ആളൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് രതി സുരേഷ്, ആളൂർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി കെ.എൻ സുനിൽ, മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷാജു, മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ, ആളൂർ ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തിലകൻ, ബ്ലോക്ക് പഞ്ചായത്ത്‌ -ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.