THRISSUR

തോളൂർ ശാന്തിതീരം ഗ്യാസ് ക്രിമിറ്റോറിയം ഉദ്ഘാടനം 14 ന്

തോളൂർ ഗ്രാമപഞ്ചായത്തിൽ പുതിയയതായി നിർമ്മാണം പൂർത്തിയാക്കിയ ഗ്യാസ് ക്രിമിറ്റോറിയം ശാന്തിതീരത്തിൻ്റെ ഉദ്ഘാടനം ജൂലായ് 14 ന് വൈകീട്ട് നാലിന് കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിക്കും.

91 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയം ശാന്തിതീരം എന്ന പേരിൽ അറിയപ്പെടും. തോളൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ ബന്ധുമിത്രാദികളുടെ മൃതസംസ്ക്കാരത്തിന്നായി നിലവിൽ എളവള്ളി, മുല്ലശ്ശേരി പഞ്ചായത്തുകളുടെ ക്രിമിറ്റോറിയങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. പഞ്ചായത്ത് പ്ലാൻ ഫണ്ടിനും ശുചിത്വമിഷൻ ഫണ്ടിനും പുറമെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ഉപയോഗിച്ചാണ് ക്രിമിറ്റോറിയം നിർമ്മാണം പൂർത്തിയാക്കിയത്.

ശാന്തി തീരത്തിൽ വെള്ളത്തിൻ്റെ ലഭ്യത ഉറപ്പാക്കാൻ ഭൂജല വകുപ്പിൻ്റെ സഹകരണത്തോടെ പുതിയ ബോർവെൽ നിർമ്മിച്ചു. രണ്ട് ടോയ്ലറ്റുകളും പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചെടികളും ഔഷധസസ്യങ്ങളും നട്ട് ടൈൽ വിരിച്ച് മനോഹരമായ മുറ്റവും തയ്യാറാക്കിയിട്ടുണ്ട്. പഞ്ചായത്ത് നേരിട്ട് നടത്തുന്ന ക്രിമിറ്റോറിയത്തിൽ നാട്ടുക്കാർക്ക് 2,500 രൂപ നൽകി മൃതസംസ്കാരം നടത്താം.