നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ വിജയോത്സവം
നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലെ എസ്.എസ്.എൽ.സി, യു.എസ്.എസ് പരീക്ഷയിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു.
വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ധനീഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗം വിജയലക്ഷ്മി വിനയചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം മാത്യു പാറേക്കാടൻ, ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. എസ് രാജീവ്, പ്രധാന അധ്യാപിക എം. വി ഉഷ, എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.കെ പ്രീതി, പി.ടി.എ പ്രസിഡണ്ട് ശ്രീഷ്‌മ സലീഷ്, എം.പി.ടി.എ പ്രസിഡണ്ട് ത്രിവേണി സുനി, എസ്.എം.സി ചെയർപേഴ്സൺ സജീവൻ മാസ്റ്റർ , ബി.പി.സി വെള്ളാങ്ങല്ലൂർ നിഥു സുഭാഷ് എന്നിവർ സംസാരിച്ചു.



