തൃശ്ശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപക നിയമനം
തൃശ്ശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025- 26 അധ്യായന വർഷത്തേക്ക് താത്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡെമോൺസ്ട്രേറ്റർ വിഭാഗത്തിലേക്ക് അപേക്ഷിക്കുവാൻ എൻ സി എച്ച് എം സി ടി, സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ ന്യൂ ഡൽഹി, എന്നീ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് 50 ശതമാനം മാർക്കോടെ മൂന്നുവർഷ ഡിഗ്രി, ഡിപ്ലോമ, അല്ലെങ്കിൽ എ ഐ സി ടി ഇ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും 60 ശതമാനം മാർക്കോടെ ഹോട്ടൽ മാനേജ്മെൻ്റ് ബിരുദം. ത്രീസ്റ്റാർ കാറ്റഗറി ഹോട്ടലിൽ കുറഞ്ഞത്
രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഐ എച്ച് എം സി ടി ഗവൺമെൻ്റ് കോളേജ് ഏതെങ്കിലും ഒന്നിൽ രണ്ടു വർഷത്തെ അധ്യാപന പരിചയമാണ് യോഗ്യത. ലാബ് അസിസ്റ്റൻ്റ് വിഭാഗത്തിലേക്ക് അപേക്ഷിക്കുവാൻ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്, ഹോട്ടൽ അല്ലെങ്കിൽ കാറ്ററിംഗ് സ്ഥാപനത്തിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത.
താല്പര്യമുള്ളവർ ആഗസ്റ്റ് 12ന് മുൻപായി fcithrissur1@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർത്തുകൾ സഹിതം അയക്കണം കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0487 2384253.



