മുസ്ലിം ലീഗ് ചരിത്രം കാലത്തെ കവച്ചു കടന്ന ജനാധിപത്യ പോരാട്ടങ്ങളുടേത് – ജംഷീറലി ഹുദവി
കുവൈറ്റ് : മുസ്ലിം ലീഗിൻ്റെ ചരിത്രം ജനാധിപത്യ പോരാട്ടങ്ങളുടെ കഥയാണെന്ന് ജംഷീറലി ഹുദവി പറഞ്ഞു. കുവൈറ്റ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സുലൈബിയ റിസോർട്ടിൽ സംഘടിപ്പിച്ച ‘നഹ്ദ’ ഏകദിന നേതൃ ശില്പശാലയിൽ അദ്ദേഹം സംസാരിച്ചു. ലീഗ് രാഷ്ട്രീയത്തെ കാരുണ്യത്തിൻ്റെ പ്രവർത്തനമായി മാത്രം കാണാൻ പാടില്ലെന്നും പ്രവർത്തകർ സത്യത്തിൻ്റെ കാവൽക്കാരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷനായിരുന്നു. ഉപദേശക സമിതി ചെയർമാൻ ടി.ടി. സലീം ശില്പശാല ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ ഹാരിസ് വള്ളിയോത്ത് നിർദേശങ്ങൾ നൽകി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാറൂഖ് ഹമദാനി സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി.

രണ്ട് മാസത്തെ മണ്ഡലം–ജില്ലാ സമ്മേളനങ്ങൾക്ക് ശേഷമാണ് നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 8 മണി മുതൽ രാത്രി 11 മണിവരെ നീണ്ടുനിന്ന ശില്പശാലയിൽ 240-ഓളം ഭാരവാഹികളും വിംഗ് പ്രതിനിധികളും വനിതാ വിംഗ് അംഗങ്ങളും പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ട് അവതരണം, ക്ലാസുകൾ, ഗ്രൂപ്പ് ചർച്ചകൾ, പ്രവർത്തന പദ്ധതികളുടെ ആസൂത്രണം, കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി ക്യാമ്പ് നടന്നു.
വിവിധ വിംഗുകളുടെ റിപ്പോർട്ടുകൾ ഇഖ്ബാൽ മാവിലാടം, ഗഫൂർ അത്തോളി, റഷീദ് പെരുവണ്ണ, ഡോ. മുഹമ്മദലി, റഊഫ് മഷ്ഹൂർ തങ്ങൾ, ഹാരിസ് വള്ളിയോത്ത്, അബ്ദുല്ല കടവത്ത്, സലാം പട്ടാമ്പി, ഫാറൂഖ് ഹമദാനി, ഷാഹുൽ ബേപ്പൂർ, അബ്ദുറഹിമാൻ വൈലത്തൂർ, സലാം ചെട്ടിപ്പടി, ഡോ. ഷമീമ മുഹമ്മദ് എന്നിവർ അവതരിപ്പിച്ചു.
ജില്ലാ റിപ്പോർട്ടുകൾ റസാഖ് അയ്യൂർ, മിസ്ഹബ് മാടമ്പില്ലത്ത് (കാസർഗോഡ്), നാസർ തളിപ്പറമ്പ്, നവാസ് കുന്നുംകൈ (കണ്ണൂർ), ബാവ ഗൂഡല്ലൂർ (വയനാട്), അസീസ് തിക്കോടി, അസീസ് പേരാമ്പ്ര (കോഴിക്കോട്), അജ്മൽ വേങ്ങര, ഹംസഹാജി കരിങ്കപ്പാറ (മലപ്പുറം), അഷ്റഫ് അപ്പക്കാടൻ, ബഷീർ തെങ്കര (പാലക്കാട്), ഹബീബ് മുറ്റിച്ചൂർ, മുഹമ്മദലി പി.കെ (തൃശൂർ), ഹബീബുറഹ്മാൻ, ഇസ്മായിൽ (ദക്ഷിണ മേഖല), ഷാജഹാൻ (തിരുവനന്തപുരം) എന്നിവർ അവതരിപ്പിച്ചു.
സാമ്പത്തിക നിയന്ത്രണങ്ങളെക്കുറിച്ചുള്ള സെഷനിൽ അൽ അൻസാരി എക്സ്ചേഞ്ച് പ്രതിനിധികളായ രജീഷ് ചിന്നൻ, ശ്രീജിത്ത് മോഹൻദാസ് എന്നിവർ ക്ലാസുകൾ എടുത്തു.
ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.



