KUWAITMIDDLE EAST

‘ദ റോൾ മോഡൽ’ പുസ്തകത്തിൻ്റെ കുവൈറ്റ് തല പ്രകാശനം

കുവൈറ്റ് : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് ഒ എം അബൂബക്കർ പുറത്തീൽ എഴുതിയ ‘ദ റോൾ മോഡൽ’ എന്ന പുസ്തകത്തിൻ്റെ കുവൈറ്റ് തല പ്രകാശനം നടന്നു. കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി സുലൈബിയ റിസോർട്ടിൽ സംഘടിപ്പിച്ച ‘നഹ്ദ’ ക്യാമ്പിൽ നടന്ന ചടങ്ങിൽ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, വൈസ് പ്രസിഡണ്ട് റഊഫ് തങ്ങൾക്ക് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.

ജംഷീറലി ഹുദവി, ഉപദേശക സമിതി ചെയർമാൻ ടി.ടി. സലിം, വൈസ് ചെയർമാൻ ബഷീർ ബാത്ത, സംസ്ഥാന ഭാരവാഹികളായ ഷാഹുൽ ബേപ്പൂർ, ഹാരിസ് വള്ളിയോത്ത്, ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, ഡോ. മുഹമ്മദലി, ഗഫൂർ വയനാട്, സലാം പട്ടാമ്പി, സലാം ചെട്ടിപ്പടി എന്നിവർ പങ്കെടുത്തു.

കുവൈറ്റിൽ പുസ്തകം ബുക്ക് ചെയ്യുന്നതിനായി +965 92297312 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.