THRISSUR

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

പോർക്കുളം ഗ്രാമപഞ്ചായത്ത് 2025-2026 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സുശാന്തം കട്ടിൽ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിഷ ശശി അധ്യക്ഷത വഹിച്ചു.

വയോജനങ്ങൾക്കുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി പ്രകാരം 82 കട്ടിലുകളാണ് വിതരണം ചെയ്തത്. പദ്ധതിക്കായി പഞ്ചായത്ത് വികസന ഫണ്ട് മൂന്ന് ലക്ഷം രൂപയാണ് വകയിരുത്തിയത്.

പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി കുഞ്ഞൻ വാർഡ് മെമ്പർമാരായ രജനി പ്രേമൻ, വിജിത പ്രജി, കെ.എ ജ്യോതിഷ്, സുധന്യ സുനിൽകുമാർ, നിഖിൽ കെ.സി, പദ്ധതി നിർവഹണ ഉദ്യോഗസ്ഥയായ ഐ.സി.ഡി.എസ്. സൂപ്പർവൈസർ അനിത, അംഗൻവാടി ടീച്ചർ ഷീജ തുടങ്ങിയവർ സംസാരിച്ചു.