THRISSUR

“സൗഭാഗ്യം” പ്രാദേശിക തൊഴിൽ മേള സംഘടിപ്പിച്ചു

വിജ്ഞാനകേരളം വിജ്ഞാന തൃശൂർ പദ്ധതിയുടെ ഭാഗമായി പാഞ്ഞാൾ പഞ്ചായത്തിൻ്റെ ‘സൗഭാഗ്യം ‘പ്രദേശിക തൊഴിൽ മേള പാഞ്ഞാൾ പഞ്ചായത്ത്‌ ഹാളിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷറഫ് ഉദ്ഘാടനം നിർവഹിച്ചു .

55 ഓളം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത തൊഴിൽ മേളയിൽ ആറ് സ്ഥാപനങ്ങൾ ഇൻ്റർവ്യൂ നടത്തി. 45 ഓളം ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തതിൽ അഞ്ച് പേരെ തെരഞ്ഞെടുക്കുകയും, 43 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് വി തങ്കമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി കൃഷ്ണൻകുട്ടി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എ കെ ഉണ്ണികൃഷ്ണൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിർമല രവികുമാർ, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ സുബൈർ, കില തീമാറ്റിക് എക്സ്പെർട്ട് രഞ്ജിനി, ഡി ആർ പി അജിത കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസിഡർ മീര, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ അംബിക രാധാകൃഷ്ണൻ,അക്കൗണ്ടൻ്റ് പ്രിയ, സി ഡി എസ് മെമ്പർമാർ, സാക്ഷരത പ്രേരകുമാർ എന്നിവർ പങ്കെടുത്തു.