THRISSUR

ഓർമത്തുരുത്തൊരുക്കി ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത്

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ കോതപറമ്പ് മാന്തുരുത്തി കടവിലുള്ള തരിശായി കിടക്കുന്ന പൊതു സ്ഥലം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഓർമത്തുരുത്താക്കി മാറ്റുകയാണ് പഞ്ചായത്ത്. ഓർമത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം ഒട്ടുമാവിൻ തൈകൾ നട്ട് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു.

2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തനത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷിക്കും ജലസേചനത്തിനുമായി നിർമ്മാണം പൂർത്തീകരിച്ച കുളത്തിൽ എംഎൽഎയും പ്രസിഡണ്ടും ചേർന്ന് കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

ഗ്രാമപഞ്ചായത്ത് പ്രാദേശിക ജൈവവൈവിധ്യ പരിപാലന സമിതിയുടെ തീരുമാനപ്രകാരം പദ്ധതിയിൽ ഉൾപ്പെടുത്തി തരിശുരഹിത ഗ്രാമമാക്കുന്നതിന് പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കും.

ഒട്ടുമാവ്, കശുമാവ്, ഞാവൽ, സപ്പോട്ട, പേര, കാരയ്ക്ക, ലൂബിക്ക തുടങ്ങിയ ഫലവൃക്ഷ തൈകളാണ് നട്ടു വളർത്തുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികളാണ് തുടർപരിപാലനം നിർവ്വഹിക്കുക. കേരള ബയോഡൈവേഴ്സിറ്റി ബോർഡ്, ഹരിത കേരളമിഷൻ എന്നീ വകുപ്പുകളുടെ സഹായ സഹകരണങ്ങൾ പദ്ധതിക്ക് ലഭിക്കുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ എസ് ജയ, സുഗത ശശിധരൻ തുടങ്ങിയവർ മുഖാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. എസ് എൻ പുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിത പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ എ അയൂബ്, സി സി ജയ, പി എ നൗഷാദ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി ഷാജി, ബി എം സി അംഗം ഇ ആർ രേഖ, എം ജി എൻ ആർ ഇ ജി എഞ്ചിനീയർ എൻ എം ശ്യാംലി, ഹരിത കേരള മിഷൻ കോഡിനേറ്റർ വിനീത, ഫിഷറീസ് ഇൻസ്പെക്റ്റർ സീന അഗസ്റ്റിൻ, ബിഎംസി കൺവീനർ പി ആർ രതീഷ്, വാർഡ് മെമ്പർമാരായ ഇബ്രാഹിംകുട്ടി, കെ ആർ രാജേഷ്, സൗദ നാസർ ,രമ്യപ്രദീപ്, ശീതൾ ടി എസ്, മിനി പ്രദീപ്, പി യു കൃഷ്ണേന്ദു, ബിഎംസി അംഗം ടി കെ വരുണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രഹ്ന പി ആനന്ദ് വിവധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.