THRISSUR

എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ ഈഗിൾ റോഡ് നാടിന് സമർപ്പിച്ചു

എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനൊന്നിൽ നിർമ്മാണം പൂർത്തീകരിച്ച ഈഗിൾ റോഡ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ അധ്യക്ഷത വഹിച്ചു.

എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 21,70000 രൂപ വകയിരുത്തിയാണ് റോഡിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.

എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്തോഷ് കോരിചാലിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം ആർ കൈലാസൻ, ഷാഹിന ജലീൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആശാവർക്കർ സുമ വത്സൻ യോഗത്തിന് നന്ദി പറഞ്ഞു.