THRISSUR

തൃപ്രയാർ സർഗ്ഗ സംസ്കൃതി സ്നേഹാദരo നടത്തി

ചൂലൂർ : തൃപ്രയാർ സർഗ്ഗസംസ്കൃതിയുടെ നേതൃത്വത്തിൽ യോഗിനിമാത ബാലികാസദനത്തിൽ സ്നേഹാദരം സംഘടിപ്പിച്ചു. ബിന്ദു ശ്രീനിവാസൻ്റെ വിവാഹ വാർഷിക ദിനത്തിൽ ബിന്ദു വിട്ടുപിരിഞ്ഞ് പോയെങ്കിലും ഓർമ്മകളെ പങ്കുവെച്ചുകൊണ്ട് സ്നേഹാദരം നടത്തി.

ബാലികാസദനത്തിലെ വിദ്യാർത്ഥിനികളിൽ വിദ്യാഭ്യാസം, കായികം, ചിത്രരചന മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ക്യാഷ് അവാർഡ് നൽകി. സർഗ്ഗസംസ്കൃതി ചെയർമാൻ ജയൻ ബോസ് അധ്യക്ഷനായിരുന്നു. നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പർ പി. വിനു സ്നേഹാദരം 2025 ഉദ്ഘാടനം ചെയ്തു.

സർഗ്ഗസംസ്കൃതി വൈസ് ചെയർമാൻ ആന്റോ തൊറയൻ, ബാലിക സേവാ കേന്ദ്രം പ്രസിഡണ്ട് സദാനന്ദൻ അരയംപറമ്പിൽ, സൗഹൃദ ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് പോൾ ചിറ്റിലപ്പിള്ളി, ശ്രീനിവാസൻ, ബാലികാസദനം ഭാരവാഹികളായ തിലകൻ, സജീവൻ, സുനിൽ എന്നിവർ സംസാരിച്ചു.