പുനർദർഘാസ് നോട്ടീസ്
ചാലക്കുടി: വനിത, ശിശു വികസന വകുപ്പിന് കീഴിലുള്ള ചാലക്കുടി ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിനായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം എടുത്ത് ഉപയോഗിക്കുന്നതിന് സ്റ്റോർ പർച്ചേയ്സ് മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി വാഹനം വാടകയ്ക്ക് നൽകുവാൻ താത്പര്യമുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ മാർച്ച് 10 ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും .



