98മത് ശ്രീനാരായണ ഗുരു സമാധിദിനാചരണം നാട്ടികയിൽ
നാട്ടിക ശ്രീനാരായണ ഗുരു മന്ദിരാങ്കണത്തിൽ 98മത് ശ്രീനാരായണ ഗുരു സമാധിദിനാചരണം വിപുലമായി നടന്നു.
2025 സെപ്റ്റംബർ 21 (ഞായർ, കന്നി 5) രാവിലെ 9 മണി മുതൽ വൈകിട്ട് 3.30 വരെ നടന്ന ചടങ്ങുകൾക്ക് ബ്രഹ്മശ്രീ ഡോ. ടി. എസ്. വിജയൻ തന്ത്രികൾ കാർമികത്വം വഹിച്ചു.
ഉപവാസത്തോടെ ഗുരുപൂജ, സമൂഹ പ്രാർത്ഥന, പ്രഭാഷണം, സമൂഹാർച്ചന, പ്രസാദവിതരണം എന്നിവയോടെയായിരുന്നു ദിനാചരണം.
രാവിലെ 9 മണിക്ക് ഗുരുപൂജയ്ക്ക് തുടക്കം കുറിച്ചു. തുടർന്ന് ബ്രഹ്മശ്രീ ടി. എസ്. വിജയൻ തന്ത്രികളുടെ പ്രഭാഷണവും, രാവിലെ 11 മണിക്ക് സജീഷ് മണലേൽ (കോട്ടയം) മുഖ്യപ്രഭാഷണവും നടന്നു. ശേഷം ഉപവാസത്തിൽ പങ്കെടുത്തവർ സമൂഹാർച്ചനയിൽ പങ്കുചേർന്നു. ചടങ്ങുകൾ പ്രസാദവിതരണത്തോടെ സമാപിച്ചു.
സംഘാടകസമിതി അംഗങ്ങളായ എ. വി. സഹദേവൻ, സി. കെ. സുഹാസ്, ബൈജു ഇയാനിക്കോറത്ത്, എൻ. എ. പി. സുരേഷ് കുമാർ, സുരേഷ് ഇയാനി, സി. കെ. ഗോപകുമാർ, സി.പി. രാമകൃഷ്ണൻ മാസ്റ്റർ, ടി. കെ. ദയാനന്ദൻ, എ. എൻ. സിദ്ധപ്രസാദ്, ജയപ്രകാശ് വാളക്കടവിൽ, കെ. കെ. രാജൻ, അംബിക ടീച്ചർ, ഇ. എൻ. ആർ. പ്രേംലാൽ, എം. ജി. രഘുനന്ദൻ, യതീഷ് ഇയാനി എന്നിവർ നേതൃത്വം നൽകി.



