KUWAITMIDDLE EAST

കുവൈറ്റിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എട്ടാമത് ശാഖ പ്രവർത്തനമാരംഭിച്ചു

കുവൈറ്റ് ∙ മെട്രോ മെഡിക്കൽ ഗ്രൂപ്പ് സാൽമിയയിൽ എട്ടാമത്തെ ശാഖയും പത്താമത് ഫാർമസിയും ഉദ്ഘാടനം ചെയ്തു. “പരിപാലനം, പരിഗണന, ചികിത്സ” എന്ന ആപ്തവാക്യത്തിൽ പ്രവർത്തിക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ബ്രാഞ്ച് എം.എം.സി മെഡിക്കൽ സെന്റർ എന്ന പേരിൽ ആണ് പ്രവർത്തനം ആരംഭിച്ചത് .
ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്രൂപ്പ് വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷ്യലിസ്റ്റ് അടക്കമുള്ള എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ 3 ദിനാർ (സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 31 വരെ) ലഭ്യമാകും. എല്ലാ കൺസൾട്ടേഷനും മെഡിക്കൽ പ്രോസീജറുകൾക്കും 2025 ഡിസംബർ 31 വരെ 30% ക്യാഷ്ബാക്കും, ഫാർമസി ബില്ലിംഗിൽ 15% ക്യാഷ്ബാക്കും ലഭ്യമാക്കുന്നു. KD 1 മുതൽ KD 10 വരെ വിലയുള്ള സ്പെഷ്യൽ ലാബ് പാക്കേജുകളും (ഡിസംബർ 31 വരെ) ഇൻഷുറൻസ് രോഗികൾക്കായി ഡിസംബർ 2026 വരെ പ്രത്യേക കൂപ്പണുകളും ഒരുക്കിയിട്ടുണ്ട്.

പുതിയ സെന്ററിൽ ഇന്റേണൽ മെഡിസിൻ, ഡെന്റൽ, ഡെർമറ്റോളജി, കോസ്മെറ്റോളജി & ലേസർ, എൻഡോക്രിനോളജി, ഇ.എൻ.ടി., ഒബി & ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ന്യൂറോളജി, യൂറോളജി, ഓർത്തോപീഡിക്സ്, ഓഫ്താൽമോളജി, ജനറൽ മെഡിസിൻ, ലാബ്, എക്സ്റേ, അൾട്രാസൗണ്ട് തുടങ്ങി വിവിധ വിഭാഗങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഹൈ കാലിബർ എം.ആർ.ഐ., മാമ്മോഗ്രാം, സി.ടി. എന്നിവയുള്‍പ്പെടെ മെട്രോയുടെ പ്രീമിയം സേവനങ്ങൾക്ക് രോഗികൾക്കായി പിക്ക് ആൻഡ് ഡ്രോപ്പ് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
മഹബൂല, റിഗ്ഗ, ജഹ്‌റ എന്നിവിടങ്ങളിലേക്കും ആരോഗ്യ സേവനങ്ങൾ ഉടൻ വ്യാപിപ്പിക്കുമെന്ന് മെട്രോ മാനേജ്മെന്റ് അറിയിച്ചു.

ഉദ്ഘാടനം മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടർ, ചെയർമാൻ, സി.ഇ.ഒ. മുസ്തഫ ഹംസ, മാനേജിങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, പാർട്നേഴ്‌സ് ഡോ. ബി.ജി. ബഷീർ, ഡോ. അഹമ്മദ് അൽ ആസ്‌മി, എം.എം.സി മെഡിക്കൽ ഡയറക്ടർ ഡോ. ഹിന്ദ് അൽ ഹമദ്, ഫഹദ് അൽ മുത്തേരി, ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി എന്നിവർ നിർവഹിച്ചു. നിരവധി രാജ്യങ്ങളിലെ സ്ഥാനപതിമാർ, എംബസി ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.